KeralaLatest

തെരുവുനായ്ക്കളിൽ നിന്ന് രക്ഷ തേടി വളർത്തുനായ പൊലീസ് സ്റ്റേഷനിൽ

“Manju”

 

എഴുകോൺ • തെരുവുനായ്ക്കളുടെ കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ നിന്നു രക്ഷ നേടാൻ വളർത്തുനായ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. എഴുകോൺ പൊലീസ് സ്റ്റേഷനിലാണ് ഞായർ രാത്രി ഒൻപതോടെ വളർത്തുനായ എത്തിയത്. പക്ഷേ പരാതി ഫയലിൽ സ്വീകരിക്കാൻ വകുപ്പില്ലാത്തതിനാൽ പൊലീസുകാർക്ക് സ്റ്റേഷന്റെ വാതിൽ അടയ്ക്കേണ്ടി വന്നു. എങ്കിലും തെരുവുനായ്ക്കളെ തുരത്തി പൊലീസ് നീതി നടപ്പിലാക്കി.

പ്രവേശനം വിലക്കിയതോടെ സ്റ്റേഷൻ വിട്ടിറങ്ങിയെങ്കിലും ഇന്നലെ പകലും ഇവൻ സ്റ്റേഷനു മുന്നിലെ റോഡിലും പരിസരത്തും തന്നെയായിരുന്നു. കഴുത്തിൽ ബെൽറ്റും നല്ല ഇണക്കവും ഉള്ളതിനാൽ ആരും ആട്ടിപ്പായിച്ചില്ല. കിട്ടിയ ഭക്ഷണം നന്ദിയോടെ അകത്താക്കുകയും ചെയ്തു. വളർത്തിയ വീട്ടിൽ നിന്ന് എങ്ങനെയോ പുറത്തെത്തി തെരുവു നായ്ക്കളുടെ ഇടയിൽ പെട്ടതാകാം എന്നാണ് സംശയം. ഉടമസ്ഥനെ കണ്ടെത്തണം എന്നറിയിച്ച് ചിലർ നായയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

Related Articles

Back to top button