KeralaLatestThiruvananthapuram

ആറ്റിങ്ങലിൽ വാഹന അപകടം : 3 പേർ മരിച്ചു 5 ഓളം പേർക്ക് പരിക്ക്

“Manju”

ആറ്റിങ്ങൽ : ടിബി ജംഗ്ഷനിൽ കാറും മിൽക്ക് ടാങ്കറും ഇടിച്ച് മൂന്ന് പേർ മരിച്ചു. 5 പേർ ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുകയായിരുന്ന ലോറിയും എതിർദിശയിൽ വന്ന കല്ലുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറുമാണ് ഇടിച്ചത്. കാറിൽ 8 ഓളം പേർ ഉണ്ടായിരുന്നു. അതിൽ എല്ലാവർക്കും ഗുരുതര പരിക്കുണ്ട്. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്. കാർ പൂർണമായും തകർന്നു. ലോറിയിൽ ഇടിച്ച കാർ റോഡ് വശത്തെ മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞു. വലിയൊരു അപകടമാണ് നടന്നത്. ആറ്റിങ്ങൽ ഫയർ ഫോഴ്‌സും ഹൈ വേ പോലീസും ആറ്റിങ്ങൽ പോലീസും കല്ലമ്പലം പോലീസും സ്ഥലത്തെത്തി ഏറെ പാടുപെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്. അതിൽ രണ്ടു പേർ മരിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. പരിക്കേറ്റ മറ്റുള്ളവർ ഗുരുതരാവസ്ഥയിലാണ്.റോഡിലെ ഗട്ടർ കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button