IndiaKeralaLatest

‘ആത്മബന്ധത്തിന്റെ കാണാപ്പുറങ്ങള്‍’ രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു.

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജഞാനതപസ്വി എഴുതിയ ആത്മബന്ധത്തിന്റെ കാണാപ്പുറങ്ങള്‍ പുസ്തകം ഇന്ന് തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി എം.പി. പ്രകാശനം ചെയ്തു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ..സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കര്‍ദ്ദിനാല്‍ ക്ലീമീസ് കാത്തോലിക്ക ബാവ തിരുമേനി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കറന്റ് ബുക്സാണ് പുസ്തക പ്രസാധകര്‍. പട്ടം സെന്റ് മേരീസ് സ്കൂള്‍ അങ്കണത്തില്‍ ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി പുസ്തകം പ്രകാശനം ചെയ്തത്. ലോകത്ത് ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും മാറ്റത്തിന്റെ വിത്ത് പാകിയ ഗുരുക്കന്മാരെയും അവരുടെ ശിഷ്യരേയും ആത്മസ്നേഹിതരേയും പറ്റി ലളിതമായി പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നു.

പ്ലോറ്റോയും സോക്രട്ടീസും അരിസ്റ്റോട്ടിലും., മുഹമ്മദ് നബിയും ഖദീജയും, സ്നാപക യോഹന്നാനും യേശു ക്രിസ്തുവും മറിയവും , കബീര്‍ദാസും ഗുരു രാംദാസും, ശ്രീബുദ്ധനും ആനന്ദനും, മിലരേപയും ഗുരു മാര്‍പയും, അയ്യപ്പനും വാവരും, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വിശുദ്ധ അല്‍ഫോൻസാമ്മയും, ശ്രീരാമകൃഷ്ണനും ശാരദാദേവിയും, സ്വാമി വിവേകാനന്ദനും, സ്വാമി വിവേകാനന്ദനും സിസ്റ്റര്‍ നിവേദിതയും, ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുവും, ശ്രീനാരായണഗുരുവും കുമാരനാശാനും, ചട്ടമ്പി സ്വാമിയും കുമ്പളത്ത് ശങ്കുപ്പിള്ളയും, ഖുറേഷ്യ ഫക്കീറും നവജ്യോതി ശ്രീകരുണാകരഗുരുവും തുടങ്ങി മഹത്തായ ഗുരുപരമ്പരയുടെ ചരിത്രമാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ഡോ. ശശിതരൂര്‍ എം.പി.യാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.

Buy Now : https://dcbookstore.com/books/athmabandhathinte-kanappurangal

 

 

 

Related Articles

Back to top button