KeralaLatestThiruvananthapuram

ചക്കയിടാന്‍ ഇരുമ്പ് തോട്ടിയുമായി പ്ലാവില്‍ കയറി; വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീകൃഷ്ണപുരം : ചക്കയിടാന്‍ ഇരുമ്പ് തോട്ടിയുമായി പ്ലാവില്‍ കയറവേ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. തിരുവാഴിയോട് മേലേടത്തു വീട്ടില്‍ രാധാകൃഷ്ണന്‍ (55) ആണ് മരിച്ചത്. തിരുവാഴിയോട് താമസിക്കുന്ന രാധകൃഷ്ണന്‍ കുലിക്കിലിയാടുള്ള തറവാട് വീട്ടിലെത്തി പ്ലാവില്‍ കയറി ചക്ക ഇടാന്‍ ശ്രമിക്കവേ ഇരുമ്പു തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button