InternationalLatest

ബുദ്ധമതകേന്ദ്രത്തിന് തറക്കല്ലിട്ടു

“Manju”

കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യുബെയും ചേര്‍ന്ന് ലുംബിനിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ തറക്കല്ലിട്ടു. 2566ാമത് ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നേപ്പാളിലെത്തിയത്.

2020ലെ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം നേപ്പാളിലെത്തുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ലുംബിനിയിലെത്തിയ നരേന്ദ്ര മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി ദ്യുബെ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 2014ല്‍ പ്രധാനമനമന്ത്രിയായ ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്.

 

Related Articles

Back to top button