സിന്ധുമോൾ. ആർ
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി സെയ്ദ് ചെമ്പരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണവും ഇബ്രാഹിം ബാദ്ഷായില്‍ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇരുവരും ദുബായില്‍ നിന്നെത്തിയവരാണ്.
ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും കണ്ടെത്തുകയുണ്ടായി.