IndiaLatest

കോവിഡ്​ രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ലെന്ന്​ കേ​ന്ദ്ര ആരോഗ്യമന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ലെന്ന്​ കേ​ന്ദ്ര ആരോഗ്യമന്ത്രാലയം. ദീപാവലി, ഗണേശ ചതുര്‍ഥി തുടങ്ങിയ ആഘോഷങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. വ്യാഴാഴ്ചയാണ്​ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പുറത്ത്​ വന്നത്​.

ഗണേശ ചതുര്‍ഥി, ദീപാവലി തുടങ്ങിയവ കഴിഞ്ഞ വര്‍ഷത്തേത്​ പോലെ തന്നെ ഈ വര്‍ഷവും ആഘോഷിക്കാം. ജനങ്ങള്‍ ഇത്തവണയും ആഘോഷ ദിവസങ്ങളില്‍ വീടുകളില്‍ തന്നെ കഴിയണമെന്ന്​ നീതി ആയോഗ്​ അംഗം വി.കെ.പോള്‍ പറഞ്ഞു. നിയ​ന്ത്രിതമായി മാത്രമേ ആഘോഷങ്ങളില്‍ പ​ങ്കെടുക്കാവു. പൊതുസ്ഥലത്തേക്ക്​ പോവുകയാണെങ്കില്‍ നിര്‍ബന്ധമായി മാസ്​ക്​ ധരിക്കണം. വിവിധ പ്രദേശങ്ങളിലെ കോവിഡ്​ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയാറാവണം.

രണ്ട്​ മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്​ രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം വ്യാഴാഴ്ച എത്തിയിരുന്നു. രോഗികളില്‍ 70 ശതമാനവും കേരളത്തിലാണ്​. അതേസമയം, കേരളത്തിലെ കോവിഡ്​ വ്യാപനം മറ്റ്​ സംസ്ഥാനങ്ങളിലുണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ്​ മാണ്ഡവ്യ പറഞ്ഞു.

Related Articles

Check Also
Close
Back to top button