IndiaKottayamLatest

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി, കോട്ടയത്ത് യുവാവിനെതിരെ കേസ്

“Manju”

സിന്ധുമോള്‍ ആര്‍

 

കോട്ടയം: മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ കവര്‍ന്ന യുവാവിനെതിരെ കേസ്. ബൈസന്‍വാലി സ്വദേശി ബോബി ഫിലിപ്പിനെതിരെയാണ് (38) പരാതി. കരിമണ്ണൂര്‍ ശാഖയിലെ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി രണ്ട് പ്രാവശ്യമായി ഒന്നര ലക്ഷം കവര്‍ന്ന കേസിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ബാങ്ക് ശാഖാ മാനേജറുടെ പരാതിയെ തുടര്‍ന്നാണ് കരിമണ്ണൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ബൈസണ്‍വാലി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി ഇയാള്‍ ഉടുമ്പന്നൂരിലാണ് താമസിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍, അങ്കമാലി, വെങ്ങല്ലൂര്‍, എളമക്കര, കുറുപ്പുംപടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചുരുങ്ങിയ നാളുകള്‍കൊണ്ട് കോടികളുടെ സ്വത്താണ് ഇയാള്‍ സമ്പാദിച്ചിട്ടുള്ളത്. ഇയാള്‍ക്ക് ആരാണ് മുക്കുപണ്ടം നിര്‍മിച്ചു നല്കുന്നതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Back to top button