IndiaLatest

ഞങ്ങള്‍ ഹിന്ദിയ്ക്ക് എതിരല്ല, എന്നാലത് അടിച്ചേല്‍പ്പിക്കാന്‍ നോക്കേണ്ട; സ്റ്റാലിന്‍

“Manju”

ചെന്നൈ: മൊഴിപ്പോരിന്റെ പരിണിതഫലമായാണ് 1967ല്‍ അണ്ണാദുരൈ അധികാരത്തില്‍ എത്തിയപ്പോള്‍ ദ്വിഭാഷാ നയം കൊണ്ടുവന്നതും സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന് പേരിട്ടതുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മൊഴിപ്പോര് (ഭാഷകളുടെ പേരിലുള്ള യുദ്ധം) രക്തസാക്ഷികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭാഷകളെ ദേശീയ ഭാഷകളായി പരിഗണിക്കുന്നതിനായി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ തമിഴ് ഭാഷ സംസാരിക്കുന്നവരാണ് എന്നതിനര്‍ത്ഥം ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നതല്ല. ഹിന്ദിയ്ക്ക് മാത്രമല്ല ഒരു ഭാഷയ്ക്കും ഞങ്ങള്‍ എതിരല്ല. നമ്മള്‍ ഹിന്ദിയെ എതിര്‍ക്കുന്നില്ല, എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് മാത്രമാണ് എതിര്‍ക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് തമിഴിനോട് താത്പര്യമുണ്ടെന്നത് മറ്റ് ഭാഷകളെ വെറുക്കുന്നു എന്നര്‍ത്ഥമാക്കുന്നില്ല. ഒരു ഭാഷ പഠിക്കുക എന്നത് ഒരു വ്യക്തിയുടെ താത്പര്യമാണ്. എന്നാല്‍ അതൊരിക്കലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയെ അടിച്ചേല്‍പ്പിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ആധിപത്യത്തിന്റെ പ്രതീകമാണ്. ഒരു മതം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ ഒരു ഭാഷ മാത്രമേ പാടുള്ളൂവെന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button