IndiaLatest

സൈനികരുടെ പുതിയ യൂണിഫോം – പ്രത്യേകതകള്‍

“Manju”

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിനായി പ്രത്യേകം തയാര്‍ ചെയ്ത പുതിയ യൂണിഫോം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം സൈന്യം രൂപപ്പെടുത്തിയത്. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ഡിജിറ്റല്‍ പാറ്റേണ്‍ മോഡലില്‍ ഉള്ളതാണ് ഈ യൂണിഫോം. ഇത് ധരിക്കുമ്ബോള്‍ സൈനികര്‍ക്ക് ഏറെ സുഖകരമാണ്. ഇന്‍സര്‍ട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെല്‍റ്റ് വരുന്നത്.
ശത്രുക്കളുടെ കണ്ണില്‍ പെട്ടെന്ന് തിരിച്ചറിയാനാവാത്ത നിറമാണ് പുതിയ യൂണിഫോമിനുള്ളത്. മണ്ണിന്റെയും ഒലിവിന്റെയും നിറം ചേര്‍ന്ന നിറങ്ങളാണ് ഇതിനുള്ളത്. അതിനാല്‍ തന്നെ ദൂരെ നിന്നും ശത്രുവിന് എളുപ്പം തിരിച്ചറിയാനാകില്ല. ഇതിന് പുറമേ സൈന്യത്തിന് ലഭ്യമാക്കിയ പുതിയ യൂണിഫോമിന്റെ നിറത്തിലെ വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുകയുമില്ല. ഇതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയുന്നു.
പുതിയ യൂണിഫോം ധരിച്ച്‌ പാരച്യൂട്ട് റെജിമെന്റിലെ കമാന്‍ഡോകളുടെ ഒരു സംഘം ശനിയാഴ്ച കരസേനാ ദിന പരേഡില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം എല്ലാ സൈനികര്‍ക്കും പുതിയ നിറത്തിലെ യൂണിഫോം ലഭ്യമാക്കും

Related Articles

Back to top button