KeralaLatest

‘മംഗല്യശ്രീ’ ; വഴികാട്ടിയായി വിവാഹപൂർവ്വ കൗൺസിലിംഗ്

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിൻെറ ‘മംഗല്യശ്രീ’ പദ്ധതിയുടെ ഭാഗമായുള്ള പ്രീ-മാരിറ്റൽ കൗൺസിലിംഗ് ധന്യമായ ഒരു വിവാഹ ജീവിതത്തിലേക്ക് വഴികാട്ടിയായി. 2023 ജനുവരി 4 ബുധനാഴ്ച വൈകുന്നരം 7 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നടന്ന കൗൺസലിംഗിന് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജനനി കൃപ ജ്ഞാനതപസ്വിനി നേതൃത്വം നൽകി. ഗുരുനിർദ്ദേശാനുസരണം വിവാഹിതരാകുന്നവർ പാലിക്കേണ്ട കാര്യങ്ങൾ, വിവാഹത്തിലൂടെ ഉദ്ദേശിക്കുന്ന വസ്തുതകൾ, വധൂവരൻമാർ പുതിയൊരു അന്ത:രീക്ഷത്തിൽ ചെല്ലുമ്പോൾ അനുഷ്ഠിക്കേണ്ട സ്വഭാവക്രമങ്ങൾ എന്നിവയിലൂന്നിയായിരുന്നു ജനനി സംസാരിച്ചത്. ഈ വിഷയങ്ങൾ കഥകളിലൂടെയും അനുഭവ വിവരണങ്ങളിലൂടെയും ജനനി വ്യക്തമാക്കി. ശാന്തിഗിരിയിലെ വിവാഹങ്ങളിലൂടെ ആത്യന്തികമായി രണ്ടു ജീവനുകളെ എങ്ങനെ രക്ഷപ്പെടുത്താം എന്നാണ് ഗുരു ഉദ്ദേശിക്കുന്നതെന്ന് ജനനി അഭിപ്രായപ്പെട്ടു.

ആർട്സ് & കൾച്ചർ അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി.പ്രമോദ് ആമുഖപ്രഭാഷണം നടത്തി. ഡി.സുഹാസിനി ഗുരുവാണി വായിച്ചു. വി.രഞ്ജിത നന്ദി പറഞ്ഞു . 2023 ജനുവരി – ഏപ്രിൽ മാസങ്ങളിൽ വിവാഹിതരാകാൻ പോകുന്നവർക്കാണ് 45 മിനിട്ട് നീണ്ട കൗൺസിലിംഗ് നടത്തിയത്.

Related Articles

Back to top button