IndiaLatest

രജിസ്ട്രേഷന്‍ നിരക്ക് വര്‍ദ്ധിക്കും

“Manju”

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ചെലവ് എട്ടിരട്ടി വരെ വര്‍ദ്ധിക്കുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ യഥാക്രമം 15 വര്‍ഷത്തിനും 10 വര്‍ഷത്തിനും ശേഷം റദ്ദാക്കുന്ന ദേശീയ തലസ്ഥാന മേഖലയെ വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിജ്ഞാപനം അനുസരിച്ച്‌ ഏപ്രില്‍ ഒന്നു മുതല്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നിലവിലുള്ള 600 രൂപയ്ക്ക് പകരം 5,000 രൂപ ഈടാക്കും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ രജിസ്ട്രേഷന്‍ പുതുക്കലിന് ഇപ്പോള്‍ ഈടാക്കുന്ന 300 രൂപയ്ക്ക് പകരം 1,000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ റീ രജിസ്ട്രേഷന്‍ നിരക്ക് നിലവിലെ 15,000 രൂപയില്‍ നിന്ന് 40,000 രൂപയായി ഉയരും.

Related Articles

Back to top button