KeralaLatest

ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് . പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായി. ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. 4,495 രൂപയാണ് ​ഒരു ​ഗ്രാമിന് വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം ഇടിവ് വന്നിരുന്നു. സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. പവന് 360 രൂപ വര്‍ധിച്ചതോടെ 36000 എന്ന പുതിയ ഉയരമാണ് കഴിഞ്ഞ ​​​ദിവസം കുറിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 36160 രൂപ എന്ന നിലയില്‍ നിന്നാണ് പിന്നീട് വില താഴ്ന്നത്.

കഴിഞ്ഞ മൂന്നാഴ്ചക്കിടെ 2000 രൂപയിലധികം രൂപയോളമാണ് സ്വര്‍ണത്തിന് വില ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്ബദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേയ്ക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

Related Articles

Back to top button