IndiaLatest

പ്രവാസിക്ക് പഠിക്കാന്‍ ‘സ്വയം’ പദ്ധതി

“Manju”

പ്രവാസിക്ക് പുതിയത് പഠിക്കാനും പഠിച്ചതിന്‍റെ മേലെ പഠിക്കാനും സ്വയം;  പ്രവാസിക്ക് പ്രിയം മോദിയുടെ 'സ്വയം' പദ്ധതി

ന്യൂദല്‍ഹി മോദി സര്‍ക്കാര്‍ നടപ്പാക്കിയ സ്വയം പദ്ധതിക്ക് പ്രവാസികള്‍ക്കിടയില്‍ പ്രിയമേറുന്നു. വിവിധ സാഹചര്യസമ്മര്‍ദ്ദങ്ങളാല്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിടങ്ങളില്‍ എത്തിപ്പെടുന്ന പ്രവാസിക്ക് ഇഷ്ടമുള്ളത് പഠിക്കാന്‍ അവസരം നല്‍കുന്നതാണ് സ്വയം പദ്ധതി.

ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രവാസികള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സുകള്‍ തെരഞ്ഞെടുത്ത് സ്വയം പഠിക്കാം. പിന്നീട് പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്താം. വളരെ ചുരുങ്ങിയ ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ.

പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചവര്‍ക്ക് ആ ഡിഗ്രി വീണ്ടും സ്വയം പദ്ധതി വഴി ഓണ്‍ലൈനായി പഠിക്കാം. കാലത്തിനനുസരിച്ച്‌ പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്ന കോഴ്സുകള്‍ പഠിക്കുകയുമാവാം.

സ്വയം കോഴ്സുകളുടെ ഗുണനിലവാരം നിയന്ത്രിക്കുന്നത് ഇന്ത്യയിലെ ഒമ്ബത് സ്ഥാപനങ്ങളാണ്. ഐഐടി, ഇഗ്നോ, യുജിി, എന്‍സിഇആര്‍ടി, സിഇസി, എന്‍ഐടി, ടിടിആര്‍, എന്‍ഐഒഎസ്, എന്‍പിടിഇഎല്‍, എഐസിടിഇ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.

മാനേജ് മെന്‍റ്, ആരോഗ്യം, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഹ്യുമാനിറ്റീസ്, നിയമം, മാത്സ്, ടീച്ചര്‍ എജുക്കേഷന്‍ തുടങ്ങി 300ല്‍ പരം കോഴ്സുകള്‍ ഉണ്ട്.

Related Articles

Back to top button