KeralaLatest

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്ക് വീരമൃത്യു

“Manju”

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ 14 സൈനികര്‍ക്ക് പരിക്കേറ്റു.

സുക്മബിജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്. തെക്കല്‍ഗുഡം എന്ന ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ക്കായി സംയുക്ത സൈനിക സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് സംയുക്ത സൈനിക സംഘം ഗ്രാമത്തിലെത്തി തിരച്ചില്‍ തുടങ്ങിയത്. പിന്നാലെയാണ് വെടിവെയ്പ്പ്.

Related Articles

Back to top button