IndiaLatest

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: റാണ അയ്യുബിന് വിദേശത്ത് പോകാൻ അനുമതി നിഷേധിച്ചു.

“Manju”

ന്യൂഡൽഹി: കൊറോണ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മാദ്ധ്യമപ്രവർത്തകയുമായ റാണാ അയ്യൂബിന് വൻതിരിച്ചടി നൽകി ഡൽഹി ഹൈക്കോടതി. ഇന്ത്യയ്‌ക്ക് പുറത്തുപോകാൻ അനുമതി തേടിയുളള ഹരജിയിൽ അനുമതി നൽകിയില്ല.കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുന്നത് സംബന്ധിച്ച് സ്റ്റാറ്റസ് റിപ്പോർട്ട നൽകാൻ അനുമതി നൽകുകയും ചെയ്തു.

വിദേശത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിലുള്ള വകുപ്പുകൾ ലംഘിച്ചുവെന്ന ആരോപണത്തെത്തുടർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു.

അതെ സമയം റാണാ അയ്യൂബിനെതിരായ കേസ് വിശദീകരിക്കാൻ സുപ്രധാന രേഖകൾ ഹാജരാക്കേണ്ടതുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. തിങ്കളാഴ്ച രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.
റാണാ അയ്യൂബ് ദുരിതാശ്വാസത്തിന്റെ മറവിൽ ഫണ്ട് സ്വരൂപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ വ്യാജ ബില്ലുകളാണ് യുവതി സമർപ്പിച്ചത്.ഇവർക്കെരിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് റാണാ അയ്യൂബിന്റെ 1.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി..

അതെ സമയം അയ്യൂബിന്റെ യാത്രയെ പരാജയപ്പെടുത്തുക മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്നും മറ്റൊന്നും ഇഡിക്ക് കാണിക്കാൻ ആയില്ലെന്നും റാണ അയ്യുബിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നതായിരുന്നു ആശയമെന്ന് പറഞ്ഞ അഭിഭാഷകൻ, ഇഡിക്ക് ഒന്നും കാണിക്കാനില്ലെന്നും അവകാശപ്പെട്ടു. ഏപ്രിൽ തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related Articles

Back to top button