IndiaLatest

സുരക്ഷാവിഭാഗത്തിലൊഴികെ എല്ലാ നിയമനങ്ങളും മരവിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി| കൊവിഡ് വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ പുതിയ തസ്തികകളും അനിവാര്യമല്ലാത്ത നിയമനങ്ങളും നിര്‍ത്തി കര്‍ശന ചെലവുചുരുക്കലിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സുരക്ഷാ വിഭാഗത്തിലൊഴികെ പുതിയ നിയമനങ്ങള്‍ മരവിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചൊവ്വാഴ്ച സോണ്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

2018ല്‍ പ്രഖ്യാപിച്ച സാങ്കേതിക-സാങ്കേതികതര തസ്തികകളുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നിലവിലുള്ള നിയമനത്തെ പുതിയ തീരുമാനം ബാധിക്കില്ല. ഇതിനായി 64,317 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ റെയില്‍വേ ഇതിനകം പൂര്‍ത്തിയാക്കി നിയമന കത്തുകള്‍ അയക്കാന്‍ തുടങ്ങി.

അതേസമയം, സാങ്കേതികതര തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള പരീക്ഷ കൊവിഡ് 19നെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിന് ശേഷം നടത്താനും പദ്ധതിയുണ്ട്.

Related Articles

Back to top button