KeralaLatestThiruvananthapuram

സാമ്പത്തിക അച്ചടക്കമില്ലാത്ത സർക്കാരാണ് ഇടതു സർക്കാർ: കെ സുധാകരൻ എംപി.

“Manju”

 

സാമ്പത്തിക അച്ചടക്കമില്ലാത്ത സർക്കാരാണ് ഇടതു സർക്കാരെന്നു കെ സുധാകരൻ എംപി.ഖജനവിലേക്ക് വന്ന തുക ചെലവഴിച്ച കണക്കുകൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റേടമുണ്ടോയെന്നും കെ സുധാകരൻ ചോദിച്ചു.കേരള എൻജിഒ അസോസിയേഷൻ്റെ സദ്ഗമയ കാരുണ്യ സ്പർശം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം
എൻജിഒ ഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ പ്രവർത്തകർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല. പ്രളയ ഫണ്ട് ഉൾപ്പടെ നിരവധി തുക സർക്കാർ ഖജനാവിലേക്ക് വന്നു. എന്നാൽ ഇത് ചെലവഴിച്ച കണക്കുകൾ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടില്ല. ക്വാറൻ്റൈൻ ഒരുക്കുന്നതിനു വേണ്ടി ലോഡ്ജുകളും ഹോട്ടലുകളും പിടിച്ചടക്കുകയാണ്.വാടക പോലും ഇവർക്ക് നൽകുന്നില്ല. കണ്ണൂരിൽ ജില്ലാ ഭരണകൂടം പൂട്ട് തകർത്ത് ഫ്ലാറ്റ് പിടിച്ചെടുക്കുന്നതു വരെ കാര്യങ്ങളെത്തിയെന്നും കെ സുധാകരൻ പറഞ്ഞു.

കൊവിഡിന് മുൻപിൽ ശാസ്ത്രം തല കുനിച്ചെന്നും കൊവിഡ് കേസ് ഈ രീതിയിൽ മുൻപോട്ട് പോവുകയാണെങ്കിൽ ഭാവിയിൽ പട്ടിണി മരണങ്ങൾ ഉൾപ്പടെ വർധിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സദ്ഗമയ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി വീട് പുനർ നിർമാണ ഫണ്ട്, കുടുംബ ധനസഹായ ഫണ്ട് നിർധനരായ വിദ്യാർത്ഥികൾക്കുള്ള ടി വി വിതരണം എന്നിവ കെ സുധാകരൻ എംപി നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി വിതരണം ചെയ്തു. എം വി ഷനീജ് അധ്യക്ഷനായി.കെ മധു , പി നന്ദകുമാർ
രാജേഷ് ഖന്ന തുടങ്ങിയവർ സംസാരിച്ചു.

അനൂപ് എം സി

Related Articles

Back to top button