IndiaLatest

കെഎസ്‌ആര്‍ടിസിക്കു നല്‍കുന്ന പരസ്യം പിന്‍വലിച്ച്‌ ജൂവലറി ഉടമ

“Manju”

കോട്ടയം: തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ കെഎസ്‍ആര്‍ടിസിക്ക് നല്‍കിയ പരസ്യം പിന്‍വലിച്ച്‌ ജുവലറി ഉടമ.
കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജുവലറിയുടെ പരസ്യമാണ് ഉടമ പിന്‍വലിച്ചതായി അറിയിച്ചത്. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്.

ഇതുസംബന്ധിച്ച്‌ എം.ഡി.ക്ക് കത്ത് നല്‍കി. മര്‍ദനമേറ്റ കുച്ചപ്പുറം സ്വദേശി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് മൂന്നുവര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് ഇത്തരം പെരുമാറ്റമല്ല ജനം ആഗ്രഹിക്കുന്നതെന്ന് ജുവലറി ഉടമ പറഞ്ഞു.
കണ്‍സഷന്‍ ലഭിക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരന്‍ പറഞ്ഞു. 3 മാസം മുന്‍പ് കാര്‍ഡ് എടുത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നു പ്രേമനന്‍ വിശദീകരിച്ചു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കണ്‍സഷന്‍ നല്‍കാനാകില്ലെന്നു വാദത്തില്‍ ജീവനക്കാരന്‍ ഉറച്ച്‌ നിന്നതോടെ വാക്കുതകര്‍ക്കമുണ്ടാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് 4 കെഎസ്‌ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button