KeralaLatest

മലപ്പുറം കോവിഡ് ബാധിതർ ചികിത്സയിലില്ലാത്ത ജില്ലയായി

“Manju”

പി.വി.എസ്

 

മലപ്പുറം: മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രോഗം ഭേദമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ ഇന്ന് വീടുകളിലേക്ക് മടങ്ങി .മാറഞ്ചേരി പരിച്ചകം സ്വദേശി തെക്കേകരയിൽ അബ്ദുൽ ലത്തീഫ് (40) ,കാലടി ഒലുവഞ്ചേരി സ്വദേശി താഴത്തുവളപ്പിൽ മുഹമ്മദ് കബീർ (38) എന്നിവരാണ് ഇന്ന് രാവിലെ വീടുകളിലേക്ക് മടങ്ങിയത് .രോഗമുക്തി നേടി നാലു ദിവസമായി സ്റ്റെപ്ഡൗൺ ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു രണ്ടു പേരും .ഇതോടെ കോവിഡ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലയായി മലപ്പുറം മാറി .

Related Articles

Back to top button