IndiaLatest

ഋഷഭ് പന്തിനെ സന്ദര്‍ശിച്ച്‌ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

“Manju”

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സന്ദര്‍ശിച്ച്‌ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി .ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലെത്തിയ അദ്ദേഹം പന്തിന്റെ ആരോഗ്യ നിലയെക്കുറിച്ച്‌ ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞു. അതേസമയം ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവറേയും ഹരിയാന റോ‌ഡ്‌വേയിലെ ജീവനക്കാരെയും ജനുവരി 26ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഋഷഭ് പന്തിനെ സന്ദർശിക്കാൻ നിയന്ത്രണം.
ഋഷഭ് പന്തിനെ സന്ദർശിക്കാൻ ആശുപത്രിയിൽ സന്ദർശക തിരക്ക് കൂടിയ സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ഡി.ഡി.സി.എ ഡയറക്ടർ ശ്യാം ശർമ്മ. അണുബാധയ്ക്കുള്ള സാദ്ധ്യതയുള്ളതിനാൽ സന്ദർശനം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പന്തിനെ ശനിയാഴ്ച ശ്യാം ശർമ്മ സന്ദർശിച്ചിരുന്നു. പന്ത് സുഖം പ്രാപിച്ചുവരികയാണെന്നും ഡിഡിസിഎ ഡയറക്ടർ പറഞ്ഞു. ഞങ്ങളുടെ ബിസിസിഐ ഡോക്ടർമാർ ഇവിടെയുള്ള ഡോക്ടർമാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ജയ് ഷാ ഇത് നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്ന് ശ്യാം ശർമ്മ നേരത്തെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്ക് മടങ്ങുന്നതിനിടെ ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയുടെ നർസൻ അതിർത്തിയിൽ വച്ച് കാർ ഡിവൈഡറിൽ ഇടിച്ചാണ് പന്തിന് ഗുരുതരമായ അപകടമുണ്ടായത്.

Related Articles

Back to top button