IndiaLatest

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. ഡല്‍ഹി രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസ്റ്റീവായി.

ഇതോടെ ഷാജിയെ വീണ്ടും എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.രാജ്യതലസ്ഥാനത്ത് 94,695 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1904 പേര്‍ മരണത്തിന് കീഴടങ്ങി. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22,771 ആയി ഉയര്‍ന്നു. 442 പേരാണ് ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Related Articles

Back to top button