![](https://i0.wp.com/santhigirinews.org/wp-content/uploads/2021/03/kolkatha-bus-750x422-1.jpg?resize=750%2C422&ssl=1)
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപിയുടെ വർദ്ധിച്ചുവരുന്ന ജന പിന്തുണയിൽ അസ്വസ്ഥരായി തൃണമൂൽ കോൺഗ്രസ്. ബിജെപിയുടെ രഥ യാത്രയ്ക്കായി സജ്ജീകരിച്ച വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തി. ആക്രമണത്തിൽ ബസ്സിന്റെ ചില്ലുകൾ തകർന്നു. ബംഗാളിലെ പുരുലിയയിലായിരുന്നു സംഭവം.
തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ റാലി കടന്നു പോയതിന്റെ തൊട്ടു പിന്നാലെയായിരുന്നു സംഭവം. പ്രകോപിതരായ ഒരു സംഘം വാഹനങ്ങൾക്ക് നേരെ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. കല്ലേറിലാണ് ബസിന് കേടുപാടുകൾ സംഭവിച്ചത്. ആക്രമണത്തിൽ ബസിന്റെ ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബിജെപി നടത്തുന്ന പരിവർത്തൻ യാത്ര പുരുലിയയിൽ എത്തുന്നതിന് മുന്നോടിയായാണ് ആക്രമണം ഉണ്ടായത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് രഥയാത്ര ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.