IndiaLatest

സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ തീരുമാനം

“Manju”

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി 850 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് നിര്‍മ്മിക്കുക. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി ബാല വെങ്കടേശ് വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊറോണ വാക്‌സിന്റെ ആവശ്യകത വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓഗസ്റ്റ് മാസം മുതല്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് വാക്‌സിന്‍ നിര്‍മ്മാണം നടത്തുക. സ്പുട്‌നിക് വി വാക്‌സിന്‍ ആദ്യം 1,50,000 ഡോസും പിന്നീട് 60,000 ഡോസുമായി റഷ്യ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകള്‍ കൂടി വിതരണം ചെയ്യും. എന്നാല്‍ ഇത് ഇന്ത്യയില്‍ വെച്ചാണ് നിറയ്ക്കുക. ജൂണ്‍ മാസത്തോടെ ഇത് 50 ലക്ഷമായി വര്‍ദ്ധിപ്പിക്കും.

Related Articles

Back to top button