IndiaKeralaLatestThiruvananthapuram

കൊറോണ മുക്തി നേടിയെന്ന് പ്രഖ്യാപിച്ച ന്യൂസിലാന്‍ഡില്‍ വീണ്ടും പുതിയ കേസ്

“Manju”

സിന്ധുമോൾ. ആർ

വെല്ലിങ്ടണ്‍: കൊറോണ മുക്തരെന്ന് പ്രഖ്യാപിച്ച ന്യൂസിലാന്‍ഡില്‍ പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വിണ്ടും കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ പറയുന്നു. ഇന്നു രാവിലെയാണ് രാജ്യത്ത് ഒരു കേസ് കൂടി രേഖപ്പെടുത്തിയത്. തുറമുഖത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ദിവസം തന്നെ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 14നാണ് ഇദ്ദേഹം രോഗബാധിതനായതെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസിലാന്‍ഡ് വീണ്ടും കൊറോണയെ തോല്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്ബായിരുന്നു. ജെസിന്‍ഡ ആര്‍ഡേന്‍റെ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് പിന്നാലെയാണ് വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പകര്‍ച്ചവ്യാധിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് മികച്ച രീതിയില്‍ ആയിരുന്നുവെന്ന് ജസീന്ദ ആര്‍ഡെര്‍ന്‍ പ്രഖ്യാപ്പിച്ചിരുന്നു. ഈ സാഹര്യത്തിലാണ് ന്യൂസിലാന്‍ഡില്‍ വിണ്ടും കൊറോണ സ്ഥിരീകരിക്കുന്നത്.

Related Articles

Back to top button