KeralaLatestThiruvananthapuram

അമീറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുക

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ എക്സിക്യൂട്ടീവ് ചെക്കപ്പിന് പോയ കല്ലറ സ്വദേശി അമീറിന് കിഡ്നി സ്‌റ്റോൺ നീക്കം ചെയ്യാൻ മൂന്ന് ഓപ്പറേഷനുകൾ ചെയ്യുകയും തുടർന്ന് മരണമടയുകയും ചെയ്ത സംഭവത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പോത്തൻകോട് ജംഗ്ഷനിൽ കല്ലറ സമീർ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിക്ഷേധ പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ എം.ബാലമുരളി ഉദ്ഘാടനം ചെയ്തു,

ചന്ദുകല്ലറ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി സന്തോഷ്,സെക്രട്ടറി മജ്നുസമീർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button