IndiaLatest

അമര്‍നാഥ് തീര്‍ത്ഥയാത്ര ജൂലൈ 21 മുതല്‍ ആരംഭിക്കും

“Manju”

ശ്രീജ.എസ്

 

ജമ്മുകശ്മീര്‍ : അമര്‍നാഥ് തീര്‍ത്ഥയാത്ര ജൂലൈ 21 മുതല്‍ ആരംഭിക്കും. മൊത്തം 10,000 ഭക്തരെ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നു സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 500 ഭക്തര്‍ക്ക് മാത്രമേ അമര്‍നാഥിലേക്ക് പ്രവേശന അനുമതിയുള്ളൂ.

സാധാരണയായി 42 ദിവസമാണ് അമര്‍നാഥ് യാത്രയുടെ സമയം. ഇത്തവണ ജൂണ്‍ 23 ന് അനന്ത്നാഗിലെ പഹല്‍ഗാമിലെയും ഗന്ദര്‍ബാലിലെ ബാല്‍ട്ടാലില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിക്കാനിരിക്കെ ആണ് കൊറോണ വ്യാപനത്തിന്റെ സാഹചര്യമുണ്ടായത്. ഇതോടെ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 3 വരെ തീര്‍ത്ഥയാത്ര നടത്താനായി അമര്‍നാഥ്ജി ദേവാലയം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇത്തവണ യാത്ര ബാല്‍ട്ടാല്‍ റൂട്ടില്‍ നിന്നായിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഹെലികോപ്റ്ററില്‍ തീര്‍ത്ഥയാത്ര ആലോചിക്കുന്നുവെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രഭരണ പ്രദേശത്തേക്ക് പ്രവേശിക്കുന്ന വ്യക്തികളുടെ ചെക്കിംഗിന് ആവശ്യമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കും ബാധകമാണെന്നും ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button