IndiaLatest

കാശ്മീരി​ലെ പുല്‍വാമയി​ല്‍ ഏറ്റുമുട്ടല്‍: സൈനി​കന് വീരമൃത്യു, ഒരു ഭീകരനെ വധി​ച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ശ്രീനഗര്‍: കാശ്മീരി​ലെ പുല്‍വാമയി​ലുണ്ടായ ഏറ്റുമുട്ടലി​ല്‍ ഒരു സൈനി​കന് വീരമൃത്യു. രണ്ടുപേര്‍ക്ക് പരി​ക്കേറ്റു. ഒരു ഭീകരനെ വധിക്കാനായി. ഇന്നു രാവി​ലെ അഞ്ചുമണി​യാേടെയായി​രുന്നു ഏറ്റുമുട്ടല്‍ ആരംഭി​ച്ചത്. സൈന്യവും പൊലീസും ചേര്‍ന്നാണ് ഭീകരരെ നേരി​ടുന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റി​പ്പോര്‍ട്ട്. പ്രദേശത്തേക്ക് കൂടുതല്‍ സൈനി​കര്‍ എത്തി​യി​ട്ടുണ്ട്.

കാശ്മീരി​ല്‍ ഭീകരരും സൈനി​കരും തമ്മി​ലുള‌ള ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായി​രി​ക്കുകയാണ്. കഴി​ഞ്ഞ മാസം സൈന്യം ഭീകരര്‍ക്ക് കടുത്ത ആള്‍ നാശം ഉണ്ടാക്കി​യി​രുന്നു. ജൂണില്‍ മാത്രം സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് 35 ഭീകരരെയാണ്. ജൂണ്‍മാസം സൈന്യം നടപടികള്‍ കടുപ്പിച്ചതോടെ കൂടുതല്‍ ഭീകരരെ കൊലപ്പെടുത്താനായി. കൃത്യമായ പ്ലാനുകളോടെ ഭീകരരെ ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനം ഈ മേഖലകളില്‍ കടുപ്പിക്കുകയാണ് സൈന്യം .

Related Articles

Back to top button