KeralaLatestThiruvananthapuram

അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റ സംഭവം. പോലീസ് കേസെടുത്തു.

“Manju”

കൃഷ്ണകുമാർ-സി
വെഞ്ഞാറമൂട്: അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റ സംഭവം പോലീസ് കേസെടുത്തു. വാമനപുരം ആനാകുടി തടത്തരികത്ത് വീട്ടിൽ രാജീവ് (35)നാണ് വെട്ടേറ്റത്. സംഭവത്തിൽ ഇയാളുടെ അയൽവാസി ഷിജുവിനെതിരെ വെഞ്ഞാറമൂട് പോലീസ് വധശ്രമത്തിന് കേസെടുത്തു.  വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കേസിനാസ്പദമായ സംഭവം. രാജീവും ഷിജുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷിജു കൈയ്യിൽ കരുതിയ വെട്ടുകത്തികൊണ്ട് രാജീവിനെ വെട്ടി പരിക്കേൽപിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് വാമനപുരം കുടുബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button