KeralaLatest

റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ജൂലൈ 10 ന് അവസാനിക്കും

“Manju”

ശ്രീജ.എസ്

2020- 21 സാമ്പത്തിക വര്‍ഷത്തെ സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ജൂലൈ 10ന് അവസാനിക്കും. ഇഷ്യു വില 4,852 രൂപയാണ്. ജൂലൈ ആറിനാണ് സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ആരംഭിച്ചത്. ഓണ്‍ലൈനായി അപേക്ഷിച്ച്‌ ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുന്നവര്‍ക്ക്‌ ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ക്ക് 4,802 രൂപയാണ് ബോണ്ട് വില. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. മച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയില്‍ ഇഷ്യു ചെയ്ത് രണ്ടാഴ്ച്ചക്കുള്ളില്‍ ബോണ്ടുകള്‍ സ്റ്റോക്ക് എക്സേഞ്ചുകള്‍ വഴി വിറ്റഴിക്കാവുന്നതാണ്. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി 2015 ലാണ് പരാധികാര സ്വര്‍ണ ബോണ്ട് പദ്ധതി റിസര്‍വ് ബാങ്ക് ആരംഭിച്ചത്.

1,760 കോടി രൂപ ജൂണ്‍ മാസം വരെ ബോണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്വര്‍ണ വിപണിയെ സംബത്തിച്ചിടത്തോളം വളരെ ചെറിയ തുക മാത്രമാണിത്. 4,852 നിരക്കിലാണ് സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കേണ്ടത്. ആഗോള അനിശ്ചിതാവസ്ഥ കാരണം സ്വര്‍ണത്തിന് അസാധാരണ വര്‍ഷമാണ് 2020.

സ്വര്‍ണ ബോണ്ട് സ്വര്‍ണാഭരണ വിപണിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഏകദേശം അഞ്ച് ലക്ഷം കോടിക്ക് മുകളിലാണ് ഇന്ത്യന്‍ സ്വര്‍ണ വിപണി. 1,760 കോടി ചെറിയ തുക മാത്രമേയാകുന്നൊള്ളൂ. 2.5% പലിശയും വളരെ കുറഞ്ഞ നിരക്കാണ്. റിസര്‍വ് ബാങ്ക് ​ഗോള്‍ഡ് ബോണ്ട് ദീര്‍ഘകാല പദ്ധതിയാണ്.

Related Articles

Back to top button