KeralaLatest

തലസ്ഥാനത്ത്‌ 2 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്‌, വലവിരിച്ചത്‌ ലണ്ടനില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. വീട്ടമ്മ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒന്നരക്കോടി രൂപയാണ്. നെയ്യാറ്റിന്‍കര സ്വദേശിനി, സുഹൃത്ത് പൂജപ്പുര സ്വദേശിനി എന്നിവരും സമാനമായ തട്ടിപ്പിന് ഇരയായി. ഇവര്‍ക്ക് 15 ലക്ഷം രൂപ നഷ്ടമായി. ഒഎല്‍എക്സിലൂടെ പഴയ ഫര്‍ണിച്ചര്‍ വില്‍ക്കാന്‍ പരസ്യം നല്‍കിയ കഴക്കൂട്ടം സ്വദേശിനിയുടെ രണ്ടു ലക്ഷം രൂപയും മാട്രിമോണി സൈറ്റില്‍ പരസ്യം ചെയ്ത തിരുവനന്തപുരംകാരിയില്‍നിന്ന് 15 ലക്ഷം രൂപയും തട്ടിയെടുത്തു. സംഭവങ്ങളില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒന്നരക്കോടി തട്ടിയത് ഇങ്ങനെ ലണ്ടനില്‍ സ്ഥിര താമസമാക്കിയ തട്ടിപ്പുകാരന്‍ വലവിരിച്ചത് ഫെയ്സ്ബുക്കിലൂടെ. ലണ്ടനിലെ വീട് അനധികൃതമായി പൊളിച്ചതിന് കോടതി നല്‍കിയ നഷ്ടപരിഹാരമായ രണ്ടരലക്ഷം ഡോളര്‍ ലഭിച്ചുവെന്നും ഇത് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സഹായം നല്‍കണമെന്നും വീട്ടമ്മയോട് അഭ്യര്‍ഥിച്ചു. സഹായിച്ചാല്‍ സമ്മാനം നല്‍കുമെന്ന് വാഗ്ദാനം നല്‍കി. സമ്മാനം നല്‍കാന്‍ കസ്റ്റംസ് ക്ലിയറന്‍സ്, സര്‍വീസ് ചാര്‍ജ്, ബാങ്ക് അക്കൗണ്ട് കോഡ് ഫീസ് തുടങ്ങിയ ഇനങ്ങള്‍ക്ക് തുക കൈമാറാന്‍ ആവശ്യപ്പെട്ടു. വിവിധ അക്കൗണ്ടുകളിലേക്ക് വീട്ടമ്മ ഒന്നരക്കോടി രൂപ അയച്ചു. പണം തട്ടിയ ആള്‍ നമ്പര്‍ മാറി വിളിച്ചതോടെ സംശയം തോന്നിയ വീട്ടമ്മ പരാതി നല്‍കുകയായിരുന്നു.

പിന്നില്‍ ഉത്തരേന്ത്യന്‍ – വിദേശസംഘം ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍–വിദേശ സംഘങ്ങള്‍. കോവിഡ് കാലത്ത് സംഘം വീണ്ടും സജീവമായി. സാമൂഹ്യ മാധ്യമങ്ങള്‍, വ്യാപാരത്തിന് ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍, മാട്രിമോണി സൈറ്റുകള്‍ ദുരുപയോഗം ചെയ്താണ് കെണി ഒരുക്കുന്നത്.

Related Articles

Back to top button