IndiaLatest

കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് ഫീസിളവ്​ നല്‍കുമെന്ന് ​ഡല്‍ഹി യൂണിവേഴ്സിറ്റി

“Manju”

ന്യൂഡല്‍ഹി: കോവിഡ് 19 രാജ്യത്തുണ്ടാക്കിയ നഷ്ടങ്ങള്‍ ഏറെ വലുതാണ്. സാമ്പത്തിക നഷ്ടങ്ങളെക്കാള്‍ അതില്‍ പ്രധാനം പ്രിയപ്പെട്ട മനുഷ്യരുടെ നഷ്ടങ്ങളാണ്. കോവിഡ്​ ബാധിച്ച്‌​ രക്ഷിതാക്കള്‍ നഷ്​ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്​ പൂര്‍ണമായും ഫീസിളവ്​ നല്‍കുമെന്ന്​ ​ഡല്‍ഹി യൂണിവേഴ്​സിറ്റി.​ രക്ഷിതാക്കളില്‍ ഒരാള്‍ നഷ്​ടപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

കോവിഡില്‍ രക്ഷിതാക്കള്‍ നഷ്​ടപ്പെട്ട കുട്ടികളുടെ ലിസ്​റ്റ്​ തയാറാക്കുന്നതിനായി സര്‍വെ നടത്താന്‍ കോളജുകളോട്​ യൂണിവേഴ്​സിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ ഡീന്‍ ബലറാം പാനി മാധ്യമങ്ങളോട്​ പറഞ്ഞു. പഠനത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണ്.

ഫീസിളവില്‍ പരീക്ഷാ ഫീസും ഉള്‍പ്പെടുത്തിയിട്ടു​ണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോവിഡില്‍ രക്ഷിതാക്കള്‍ നഷ്​ടപ്പെ​ട്ടെന്ന്​ തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതോടെ കുട്ടികള്‍ ഫീസിളവിന്​ അര്‍ഹരാകുമെന്നും യൂണിവേഴ്​സിറ്റി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക്​ ഫീസിളവ്​ നല്‍കുന്നതിനായി കോളേജുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്​. ഒപ്പം ചില എന്‍.ജി.ഒ കളെയും വിദ്യാര്‍ഥികള്‍ക്ക് ​ വേണ്ടി കോളേജുകള്‍ സമീപിച്ചിട്ടുണ്ട്​.

 

Related Articles

Back to top button