IndiaInternationalKannurKeralaLatestMalappuramThiruvananthapuramThrissur

കൊവിഡ് : പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഡിഗോ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഡിഗോ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വിമാനക്കമ്പനി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനകമ്പനിയാണ് ഇന്‍ഡി​ഗോ.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ മേഖലയെ പ്രതികൂലമായാണ് ബാധിച്ചത്. ‘ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ലോകത്തെമ്പാടുമുള്ള നിരവധി മേഖലകളെയാണ് ബാധിച്ചത്. അതില്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് വ്യോമയാന മേഖലയെയാണ്.’ ഇന്‍ഡിഗോ സിഇഒ റോണോ ജോയ് ദത്ത പറഞ്ഞു.

മെയ് മുതല്‍ മുതിര്‍ന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. ജൂലൈ വരെ ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത ലീവ് അനുവദിക്കാനും കമ്പനി തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കമ്പനിയുടെ ബാധ്യത വര്‍ധിച്ചതിനാല്‍ അടിയന്തരമായി ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി. ശമ്പളം വെട്ടിക്കുറയ്ക്കലും ലീവ് അനുവദിക്കലും വഴി പണം ലാഭിക്കാനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ഇന്‍ഡി​ഗോ മാനേജ്മെന്റ് കരുതിയിരുന്നത്. എന്നാല്‍ പ്രതിസന്ധി പ്രതീക്ഷിച്ചതിലും നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

Related Articles

Back to top button