IndiaLatest

സിനിമ മേഖലക്ക് പ്രവര്‍ത്തനചട്ടം ഉടനെന്ന് പ്രകാശ് ജാവഡേക്കര്‍

“Manju”

ശ്രീജ.എസ്

 

ഡല്‍ഹി: കോവിഡ് വൈറസ് കാരണം നിലച്ചുപോയ സിനിമാമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാനായി മാതൃകാ പ്രവര്‍ത്തനചട്ടങ്ങള്‍ ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. ചലച്ചിത്രം, ടെലിവിഷന്‍ സീരിയലുകള്‍, ആനിമേഷന്‍, ഗെയിമുകള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. ഫിക്കി ഫ്രെയിംസിന്റെ ഇരുപത്തിയൊന്നാം എഡിഷനെ വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

മാധ്യമങ്ങള്‍, വിനോദമേഖല എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഫറന്‍സിന്റെ ടെക്‌നിക്കല്‍ സെഷനില്‍ പങ്കെടുത്ത കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ പറഞ്ഞു.

Related Articles

Back to top button