InternationalLatest

കോവിഡ്: യാത്ര മുടങ്ങിയവര്‍ക്ക് 2021ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്

“Manju”

പി.വി.എസ്

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദ് ചെയ്യുന്നതിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2021 ഡിസംബർ 31 വരെ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
2020 മാർച്ച് 31 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ യാത്ര മുടങ്ങിയവർക്കാണ് ഈ ആനുകൂല്യം. 2021 ഡിസംബർ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടും. എന്നാൽ ഈ കാലയളവിനുള്ളിൽ ബുക്കിങ് വീണ്ടും നടത്തി യാത്ര ചെയ്തിരിക്കണം.
ഇക്കാലയളവിൽ യാത്രക്കാർക്ക് ഒരു തവണത്തേക്ക് യാത്രാ തീയതി, വിമാനം, റൂട്ട്, ബുക്കിങ് കോഡ് എന്നിവ മാറ്റാൻ അവസരമുണ്ട്. എന്നാൽ ആദ്യം ബുക്കുചെയ്ത ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്താൽ ബാക്കി തുകയോ, പ്രത്യേക ക്ലാസോ അനുവദനീയമല്ല.

അതേ ക്ലാസ് യാത്രയ്ക്ക് തന്നെ ടിക്കറ്റ് നിരക്ക് കൂടുതലുള്ള സാഹചര്യമുണ്ടായാൽ ബാക്കി തുക യാത്രക്കാരിൽ നിന്നും ഈടാക്കും. മറ്റ് ക്ലാസുകളിലെ നിരക്ക് കൂടുതലാണെങ്കിൽ ബാധകമായ നിരക്ക് വ്യത്യാസം ഈടാക്കും. പുതിയ റൂട്ടിലേക്കാണ് പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കും.

Related Articles

Back to top button