IndiaLatest

രാജസ്ഥാനിലെ 90 നഗരസഭകളില്‍ 48 ഇടത്ത് ഭരണംപിടിച്ച് കോണ്‍ഗ്രസ്

“Manju”

ജയ്പുര്‍: രാജസ്ഥാനിലെ 90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. 37 നഗരസഭകളില്‍ മാത്രമാണ് ബിജെപി അധ്യക്ഷന്‍മാര്‍ക്ക് വിജയിക്കാനായത്.

19 നഗരസഭകളില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ച കോണ്‍ഗ്രസ് സ്വതന്തരുടെ പിന്തുണയോടെയാണ് മറ്റിടങ്ങളില്‍ അധികാരത്തിലെത്തിയത്. ജയിച്ച 37 നഗരസഭകളില്‍ 24 ഇടങ്ങളിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. അതേസമയം കഴിഞ്ഞ തവണ  90 നഗരസഭകളില്‍ 60 ഇടത്തും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്.

Related Articles

Back to top button