KeralaLatest

വത്സൻ തില്ലങ്കരി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ദർശനം നടത്തി

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരി ആശ്രമം സന്ദർശിച്ചു.

“Manju”


പോത്തൻകോട് : ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുതിർന്ന സംഘചാലകുമായ വത്സൻ തില്ലങ്കരി ശാന്തിഗിരി പോത്തൻകോട് ആശ്രമത്തിൽ ദർശനം നടത്തി. വൈകുന്നേരം 7.00 മണിക്ക് ആശ്രമത്തിലെത്തിച്ചേർന്ന അദ്ദേഹത്തെ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

പ്രാർത്ഥനാലയം പർണ്ണശാല, സഹകരണ മന്ദിരം എന്നിവിടങ്ങൾ സന്ദർശിക്കുകയും ആശ്രമം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 

ബി.ജെ.പി. തിരുവനന്തപുരം ജില്ല സെക്രട്ടറി എം. ബാലമുരളി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ.വിജയകുമാർ, സംസ്ഥാന ട്രഷറർ ജ്യോതികുമാർ, താലൂക്ക് വർക്കിംഗ് സെക്രട്ടറി പത്മകുമാർ, ആർ.എസ്.എസ്. ഖണ്ഡ് സമ്പർക്ക പ്രമുഖ് ചന്ദ്രചൂഡൻ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹരികുമാർ, ആർ.എസ്.എസ്. പോത്തൻകോട് മണ്ഡൽ കാര്യവാഹക് മനോജ് കുമാർ, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി മോഹനൻ, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button