KeralaLatest

ലോക്ക്ഡൗണ്‍ കാരണം അത്ഭുതമൊന്നും നടക്കില്ല ; ലോകാരോഗ്യസംഘടന

“Manju”

ശ്രീജ.എസ്

 

ജനീവ: പുതിയ കൊറോണവൈറസിനെ പൂര്‍ണമായും തുടച്ചു നീക്കുക അസാധ്യമാണെന്നും എച്ച്‌ഐവിയേയും മറ്റുള്ള വൈറസുകളേയും പോലെ ഈ വൈറസും നമുക്കിടയില്‍ തന്നെ നിലനില്‍ക്കുമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. എച്ച്‌ഐവിയെ പ്രതിരോധിച്ചത് പോലെ കൊറോണവൈറസിനേയും നാം പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന്‌ ലോകാരോഗ്യസംഘടനയുടെ അത്യാഹിതവിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.

കൊറോണവൈറസ് ഭൂമുഖത്ത് നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കുക സാധ്യമല്ല. ലോകത്തിന് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിന് പകരം താത്കാലിക പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് പലരാജ്യങ്ങളും സാധാരണനിലയിലേക്ക് മടങ്ങിയെത്താനാരംഭിച്ചു കഴിഞ്ഞു. വൈറസിനെ പൂര്‍ണമായി നീക്കം ചെയ്യാമെന്നത് മിഥ്യാധാരണയാണ്. മൈക്ക് റയാന്‍ കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ 42.9 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും 2,90,000 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത കോവിഡിനെ പ്രതിരോധിക്കാന്‍ പ്രബലമായ മാര്‍ഗങ്ങളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം ലോകം നേരിടുന്ന കടുത്ത ഭീഷണിയ്‌ക്കെതിരെ പ്രത്യേക അദ്ഭുതമൊന്നും നടക്കാനിടയില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു.

Related Articles

Back to top button