KeralaLatestThiruvananthapuram

കേരളപ്പിറവി ദിനത്തില്‍ ആയിരം പേര്‍ ശബ്ദലോകത്തേക്ക്; ‘ശ്രവണ്‍’ പദ്ധതി ആരോഗ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

“Manju”

സിന്ധുമോൾ. ആർ

കേരളപ്പിറവി ദിനത്തില്‍ ആയിരം പേര്‍ ശബ്ദലോകത്തേക്ക്; ‘ശ്രവണ്‍’ പദ്ധതി ആരോഗ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

കേള്‍വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതി നവംബര്‍ ഒന്നിന് ഉദ്ഘാടനം നിര്‍വ്വഹിക്കും. വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ നവംബര്‍ ഒന്നിന് രാവിലെ 11.45-ന് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ശ്രവണ സഹായികള്‍ വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button