InternationalLatest

യൂറോപ്പില്‍ കൊവിഡ് വ്യാപനം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന

“Manju”

യൂറോപ്പില്‍ കൊവിഡ് വ്യാപനം അവസാനിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലുഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായതോടെ കൊവിഡ് സാദാ പനി പോലെ ആവുകയാണെന്നും മാര്‍ച്ചോടെ യൂറോപ്പ് ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷാവസാനത്തോടെ യൂറോപ്പിലെ കൊവിഡ് വ്യാപനം ഏറെക്കുറെ അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്‍്റെ വെളിപ്പെടുത്തല്‍. കൊവിഡിന്‍്റെ മറ്റ് വേരിയന്‍്റുകള്‍ പോലെയല്ല ഒമിക്രോണ്‍. ഒമിക്രോണിന് കാഠിന്യം കുറവാണ്. ഒരു പകര്‍ച്ചവ്യാധി എന്ന നിലയില്‍ നിന്ന് പനി പോലെ, നിയന്ത്രണവിധേയമായ അസുഖമായി കൊവിഡ് മാറുകയാണ്.

Related Articles

Back to top button