IndiaLatest

ഇന്ന് ഹോളി, ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

“Manju”

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങള്‍ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്.
രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങള്‍ക്കിടെ ഭാരതീയര്‍ക്ക് ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. എല്ലാ ഭാരതീയര്‍ക്കും ഹോളി ആശംസകള്‍ അറിയിക്കുന്നു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാല്‍ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ഉത്സാഹവും പകരട്ടെ’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഈ മാസം 24, 25 തീയതികളാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്. രാജ്യത്തുടനീളം ഹോളി ആഘോഷങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22ന് തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക് ഹോളിക ദഹന്‍ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.

Related Articles

Back to top button