KeralaLatest

ജനങ്ങള്‍ക്ക് സൗജന്യമായി ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ വിതരണം ചെയ്യണം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹവ്യാപനം തടയുന്നതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യണമെന്ന് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഷഫീഖ് മസാനിയും ജനറല്‍ സെക്രട്ടറി ഡോ.ദീപ.എ.എസും ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പ്, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് മരുന്നുകള്‍ വിതരണം ചെയ്യണം. ഹോമിയോപ്പതി ശരീര പ്രതിരോധത്തിന് ഉത്തമ മരുന്നാണന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് ഹോമിയോപ്പതി ഫലപ്രദമായി ഉപയോഗിക്കാന്‍ ആയുഷ് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button