IndiaLatest

ആപ്പിളിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റുന്നു

“Manju”

ശ്രീജ.എസ്

മുംബൈ : ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായേക്കുന്ന വന്‍ പദ്ധതിയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റാ ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്. ആപ്പിള്‍ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയിടുകയാണ്. ഇതിനിടെയാണ് ടെക് ഭീമനെ സഹായിക്കാന്‍ ഇന്ത്യയില്‍ നിന്നൊരു കമ്പനി തന്നെ രംഗത്തെത്തുന്നത്. ഹോംഗ്രോണ്‍ വ്യവസായ പ്രമുഖരായ ടാറ്റാ ഗ്രൂപ്പ് ഇപ്പോള്‍ ആപ്പിളിന്റെ ഇന്ത്യയിലെ ഉല്‍പാദനത്തിനായി നിക്ഷേപം നടത്താന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.

ടാറ്റാ ഗ്രൂപ്പ് 5,000 കോടി രൂപ മുതല്‍മുടക്ക് നടത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹൊസൂരിലെ നിര്‍മാണ പ്ലാന്റിനായി ടിഡ്‌കോ (തമിഴ്നാട് വ്യവസായ വികസന കോര്‍പ്പറേഷന്‍) ഇതിനകം 500 ഏക്കര്‍ അനുവദിച്ചതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ടാറ്റാ ഇലക്‌ട്രോണിക്‌സ് എന്ന പേരില്‍ ടാറ്റാ ഗ്രൂപ്പിന്റെ പുതിയ സ്ഥാപനത്തിന് ഭൂമി അനുവദിച്ചു കഴിഞ്ഞു. ഇതിന്റെ ഭൂമി പൂജ ഒക്ടോബര്‍ 27 ന് നടന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ടാറ്റയും ടിഡ്‌കോയും വികസനത്തെക്കുറിച്ച്‌ ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും നിര്‍മാണ പ്ലാന്റിനായുള്ള വലിയ പദ്ധതികള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button