InternationalLatest

അമേരിക്ക അഫ്ഗാന്‍ മണ്ണിലുപേക്ഷച്ചിത്, കൂടെനിന്ന മൃഗങ്ങളെയും

“Manju”

കാബൂള്‍: അഫ്ഗാന്‍ മണ്ണില്‍ നിന്നും 20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സേന പൂര്‍ണമായും പിന്മാറിയതോടെ താലിബാന്‍ ആയുധങ്ങളും സൈനിക വാഹനങ്ങളും സ്വന്തമാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇന്ന് അമേരിക്കയുടെ അവസാന സൈനികനും കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പോയെങ്കിലും ഒരു കാര്യം ഉപേക്ഷിച്ചാണ് അമേരിക്ക പോയത്.
അമേരിക്കന്‍ സൈന്യത്തെ സഹായിച്ച നിരവധി പരിശീലനം ലഭിച്ച നായ്‌ക്കളാണ് അവ. ഇവയെ രക്ഷപ്പെടുത്തുന്നതിനായി ഒരു എന്‍ജി‌ഒ പ്രവ‌ര്‍ത്തിക്കുന്നതായാണ് വിവരം. ‘വെറ്ററന്‍ ഷീപ്‌ഡോഗ്‌സ് ഓഫ് അമേരിക്ക’ എന്ന സംഘടനയാണ് ഈ നായ്‌ക്കളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്.
അമേരിക്ക മാത്രമല്ല ഇന്ത്യയും ഇത്തരത്തില്‍ നായ്‌ക്കളെ ഉപയോഗിച്ചിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിയോഗിച്ചിരുന്ന മായ, റൂബി, ബോബി എന്നീ നായ്‌ക്കളെ ഇന്ത്യ 99 ഐടി‌ബി‌പി പൊലീസിനൊപ്പം തിരികെയെത്തിച്ചു.
തിങ്കളാഴ്ചയോടെയാണ് അവസാനത്തെ അഞ്ച് മിലിട്ടറി വിമാനങ്ങളുമായി അമേരിക്ക അഫ്ഗാന്‍ മണ്ണ് വിട്ടത്. അമേരിക്കന്‍ സഹായം കാത്തിരിക്കുന്ന 200ഓളം പൗരന്മാരെയും ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരെയും വിട്ടാണ് സേന തിരികെപോയത്. അഫ്ഗാനില്‍ തങ്ങുന്ന പൗരന്മാരെ ഒഴിപ്പിക്കാനും അവരെ സുഖമായി തിരികെയെത്തിക്കാനും ശ്രമിക്കുമെന്ന് യുഎസ് സ്റ്റേ‌റ്റ് സെക്രട്ടറി ആന്റണി ബ്ളിംഗന്‍ പറഞ്ഞു. ഇതിനായി അഫ്ഗാന്‍ അയല്‍രാജ്യങ്ങളുമായി സഹകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button