InternationalLatest

പൈലറ്റുമാര്‍ക്ക് വ്യാജ ലൈസന്‍സ്

“Manju”

ശ്രീജ.എസ്

വാഷിങ്​ടണ്‍: യു.എസിലേക്ക്​ ചാര്‍​ട്ടേഡ്​ വിമാന സര്‍വീസ്​ നടത്തുന്നതിന്​ പാകിസ്​താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈനിന്​ വിലക്ക്​ ഏര്‍പ്പെടുത്തി. യു.എസ്​ ഡിപ്പാര്‍ട്ട്മെന്റ് ഓഫ്​ ട്രാന്‍സ്​പോര്‍​ട്ടേഷനാണ്​ വിലക്കേര്‍പ്പെടുത്തിയത്​. പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയമുള്ളതിനാലാണ്​ വിലക്കെന്നും യു.എസ്​ വിശദീകരിച്ചു. ജൂലൈ ഒന്നിന്​ പാക്​ ചാര്‍​ട്ടേഡ്​ വിമാനങ്ങള്‍ക്ക്​ യു.എസ്​ അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ മാസം നിരവധി പൈലറ്റുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്​ ഉപയോഗിച്ചാണ്​ ജോലി ചെയ്യുന്നതെന്ന്​ പാകിസ്​താന്‍ കണ്ടെത്തി. പാകിസ്​താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്​ യുറോപ്യന്‍ യുണിയന്‍ ഏവിയേഷന്‍ സേഫ്​റ്റി ഏജന്‍സിയും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button