InternationalLatestSports

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ ജയം

“Manju”

ശ്രീജ.എസ്

പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലീഗില്‍ ഒരു വന്‍ വിജയം. ഇന്നലെ ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. റഹീം സ്റ്റെര്‍ലിങിന്റെ ഹാട്രിക്ക് ആണ് സിറ്റി വിജയത്തിന് കരുത്തായത്. ഇന്നലത്തെ ഹാട്രിക്കോടെ സ്റ്റെര്‍ലിംഗിന് ഈ സീസണില്‍ 17 ലീഗ് ഗോളുകളായി. സിറ്റിയുടെ ലീഗിലെ ടോപ്പ് സ്കോറര്‍ ആയും സ്റ്റെര്‍ലിംഗ് ഇതോടെ മാറി. 21, 53, 81 മിനുട്ടുകളിലായിരുന്നു സ്റ്റെര്‍ലിംഗിന്റെ ഗോളുകള്‍. ഇതിലൊരു ഗോള്‍ സ്റ്റെര്‍ലിംഗ് പോലും അറിയാതെ വന്നതായിരുന്നു. സ്റ്റെര്‍ലിംഗ് വീഴുന്നതിനിടെ തലയില്‍ തട്ടിയ പന്ത് ബ്രൈറ്റണ്‍ ഗോള്‍ കീപ്പര്‍ മാറ്റ് റയാന്റെ കാലുകള്‍ക്ക് ഇടയിലൂടെ വലയിലേക്ക് പോവുകയായിരുന്നു‌. ജീസുസ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിയുടെ ഇന്നലത്തെ മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലീഗില്‍ 35 മത്സരങ്ങളില്‍ നിന്ന് 72 പോയന്റായി.

Related Articles

Back to top button