KeralaLatestThiruvananthapuram

തലസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 142 കടകള്‍ക്കെതിരെ നടപടി

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: സാമൂഹിക അകലം പാലിക്കാതെ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേസെടുത്ത 20 കടകള്‍ പൂട്ടിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ നഗരസഭ സെക്രട്ടറിക്ക് കൈമാറി. ഇതുള്‍പ്പെടെ നഗരത്തിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ ഇതുവരെ 142 കടകളാണ് പൂട്ടിക്കുന്നതിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

രോഗവ്യാപനം ഉണ്ടാകുന്ന വിധത്തില്‍ ലോക്ക്ഡൗണ്‍ വിലക്ക് ലംഘനം നടത്തി അനാവശ്യമായി പുറത്തിറങ്ങി കറങ്ങിയ 126 പേര്‍ക്കെതിരെ ഇന്നലെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം വിവിധ സ്റ്റേഷനുകളില്‍ കേസുകളെടുത്തു. കൂടുതല്‍ കേസുകള്‍ എടുത്തത് തമ്പാനൂര്‍, വിഴിഞ്ഞം, ഫോര്‍ട്ട് സ്റ്റേഷനുകളിലാണ്. അനാവശ്യയാത്ര നടത്തിയ 45 വാഹനങ്ങള്‍ പിടിച്ചെടുത്തു. 38 ഇരുചക്രവാഹനങ്ങളും 6 കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധി കഴിഞ്ഞ ശേഷമേ വിട്ടു നല്‍കുകയുള്ളൂ.

പുറത്തിറങ്ങുന്ന എല്ലാവരും നിര്‍ബ്ബന്ധമായും മാസ്‌ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് മാസ്‌ക് ധരിക്കാതെയും, ശരിയായ രീതിയില്‍ ധരിക്കാതെ, കഴുത്തിലും താടിയിലും വെറുതെ മാസ്‌ക്കിട്ടു നടന്നവരുമായ 140 പേര്‍ക്കെതിരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിയമനടപടി സ്വീകരിച്ചത്. മാസ്‌ക് ധരിക്കാത്തതിനു ഒരാളെ രണ്ടാമതും പൊലീസ് പിടികൂടിയാല്‍ അയാളെ നിര്‍ബന്ധിത ക്വാറന്റൈനില്‍ ആക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button