KeralaLatestThiruvananthapuram

ഇന്ത്യയിലെ ആദ്യത്തെ മോഡേണ്‍ ഫാര്‍മസി തിരുവനന്തപുരത്ത്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരമുളള മോഡേണ്‍ ഫാര്‍മസിയെ വരവേല്‍ക്കാന്‍ ഒരുങ്ങി തലസ്ഥാനം. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്ബ് മോഡേണ്‍ ഫാര്‍മസി നാടിന് സമര്‍പ്പിക്കാനുളള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. എം ആര്‍ പി വിലയില്‍ നിന്നും കുറച്ച്‌ ഇന്ത്യയില്‍ ആദ്യമായി മരുന്നുകള്‍ വില്‍ക്കാന്‍ തുടങ്ങിയ ഇന്‍ഹൗസ് ഡ്രഗ് ബാങ്കിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ ഇരിക്കുന്ന പുതിയ കെട്ടിടമാണ് മോഡേണ്‍ ഫാര്‍മസിയാകുന്നത്.

സാധാരണ മെഡിക്കല്‍ സ്റ്റോറില്‍ ഡോക്‌ടറുടെ കുറിപ്പുമായി മരുന്ന് വാങ്ങാന്‍ മാത്രമാണ് നമ്മളൊക്കെ പോകാറുളളത്. ഒരു മരുന്ന് എങ്ങനെ കഴിക്കണമെന്നും ആ മരുന്ന് കഴിക്കുമ്പോള്‍ എന്തൊക്കെ കഴിക്കാതിരിക്കണമെന്നും ജീവിത ക്രമം എങ്ങനെയായിരിക്കണമെന്നും ഒന്നും ഭൂരിപക്ഷം പേര്‍ക്കും അറിയില്ല. ഇതിനുളള പ്രതിവിധിയാണ് ഇന്‍ഹൗസ് ഡ്രഗ് ബാങ്കിന്റെ മോഡേണ്‍ ഫാര്‍മസി.

Related Articles

Back to top button