IndiaLatest

ബഹിരാകാശ മേഖലയിലെ അക്കാദമിക്ക് വിദഗ്ധരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

“Manju”

ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങളിൽ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക വിദഗ്ധർ എന്നിവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്, അവരുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്തി.

ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം സാധ്യമാക്കുന്ന,ചരിത്രപരമായ തീരുമാനം 2020 ജൂൺ മാസത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം കൈക്കൊണ്ടിരുന്നു. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN -SPACe) രൂപീകരണത്തോടെ സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ബഹിരാകാശ മേഖലയിൽ കൂടുതൽ പ്രവർത്തനത്തിന് അവസരം ലഭ്യമാകും. ബഹിരാകാശ വകുപ്പിന് കീഴിൽ, ഈ സെന്ററുമായി യോജിച്ച് പ്രവർത്തിക്കാൻ നിരവധി സംരംഭങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നുള്ള വിലയിരുത്തൽ നൽകിയതിന് പ്രധാനമന്ത്രി, യോഗത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ സ്വതന്ത്രമാക്കാനുള്ള തീരുമാനം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ഈ മേഖലയിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപം ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഐ.ഐ.ടി, എൻ.ഐ.ടി,മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉള്ള പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ ഇതിലൂടെ ലഭ്യമാകും.

ബഹിരാകാശ മേഖലയിലെ പരിഷ്കരണങ്ങൾ, നടപടികൾ ലളിതമാക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. മറിച്ച്,ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ പരീക്ഷണ സൗകര്യങ്ങൾ, ലോഞ്ച് പാഡുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഈ പരിഷ്കരണ നടപടികൾ വഴി ലഭ്യമാക്കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ നവീകരണങ്ങളിലൂടെ ബഹിരാകാശ വിപണിയിൽ ഇന്ത്യയെ മത്സരസജ്ജമാക്കുക മാത്രമല്ല, മറിച്ച് ബഹിരാകാശ പദ്ധതികളുടെ പ്രയോജനങ്ങൾ പാവപ്പെട്ടവർക്ക് കൂടി ലഭ്യമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button