EntertainmentKeralaLatest

വൈറലായി ചുരുളിയുടെ ജിസ് ജോയ് വേര്‍ഷന്‍

“Manju”

ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ തെറിവിളി കൂടിപ്പോയി എന്നായിരുന്നു പ്രധാന വിമര്‍ശനം.
ശാന്തസുന്ദരമായ പ്രകൃതിയും നിഷ്ക്കളങ്കരായ മനുഷ്യരും മേമ്ബൊടിയായി കാതിനിമ്ബമുള്ള ബി.ജി.എമ്മുമൊക്കെ ചേര്‍ന്ന് ചുരുളി മനോഹരമായ കുടുംബചിത്രമായി മാറുമെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ട്രോള്‍മോളിവുഡ് 1 ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വിനോയ് തോമസിന്‍റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്‍റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി. നവംബര്‍ 19നാണ് ചിത്രം സോണി ലൈവിലൂടെ തിയറ്ററുകളിലെത്തിയത്. ചെമ്ബന്‍ വിനോദ്, ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button